Uae
അറേബ്യൻ ട്രാവൽ മാർക്കറ്റ് തുടങ്ങി
ഇത്തവണ 166 രാജ്യങ്ങളിൽ നിന്നായി 2,800 കമ്പനികളും 55,000 യാത്രാ സേവന പ്രഫഷനലുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

ദുബൈ|യാത്രാസേവന മേഖലയിലെ ഏറ്റവും വലിയ പ്രദർശനമായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. എ ടി എമ്മിന്റെ 32ാം പതിപ്പ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
ഇത്തവണ 166 രാജ്യങ്ങളിൽ നിന്നായി 2,800 കമ്പനികളും 55,000 യാത്രാ സേവന പ്രഫഷനലുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷം പ്രദർശനത്തിനെത്തുന്ന കമ്പനികളിൽ 67 ശതമാനം അന്താരാഷ്ട്ര കമ്പനികളും 33 ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നുള്ള പ്രദർശകരുമാണ്. “ആഗോള സഞ്ചാരം: മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ നാളത്തെ ടൂറിസം വികസിപ്പിക്കാം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള.