Kozhikode
സ്ത്രീകള്‍ക്കായി അറബിക് കാലിഗ്രഫി ശില്‍പശാല 16ന്
സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന അറബിക് കാലിഗ്രഫി ശില്‍പശാല സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒമ്പതാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത്.
സ്ത്രീകള്‍ തന്നെയാണ് പരിശീലനം നല്‍കുന്നത്. ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസയോഗ്യതകള്‍ക്കപ്പുറം ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. ക്ലാസ്സ്, പരിശീലനം, കാലിഗ്രഫി കിറ്റ് തുടങ്ങിയവ ലഭിക്കും.
പരിമിതമായ സീറ്റുകളിലേക്കാണ് പ്രവേശനം. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി +917034 022 054 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
---- facebook comment plugin here -----