Connect with us

Kasargod

സഅദിയ്യയില്‍ അറബിക് ദിനാചരണം പ്രൗഢമായി

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഓണ്‍ലൈനിലൂടെ സംവദിച്ച പരിപാടി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദേളി | ലോക അറബിക് ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ച സംഗമം പ്രൗഢമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഓണ്‍ലൈനിലൂടെ സംവദിച്ച പരിപാടി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശരീഅത്ത് കോളജ് പ്രിന്‍സിപ്പള്‍ മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് മെമ്പര്‍ അബ്ദുല്‍ ഫത്താഹ് അല്‍ സലാമൂനി മുഖ്യ പ്രഭാഷണം നടത്തി. സഅദിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സലാഹുദ്ദീന്‍ അയ്യൂബി വിഷയാവതരണം നടത്തി. ഷെയ്ഖ് അഹ്മദ് അബ്ദു സായിദ് അല്‍ ഖാസിമി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പ്രസംഗിച്ചു.

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അസ്ഗര്‍ അലി ബാഖവി, അബ്ദുല്ല സഅദി ചിയ്യൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇബ്റാഹീം സഅദി വിട്ടല്‍, അഹ്മദ് മുസ്‌ലിയാര്‍ കൊല്‍ക്കത്ത, സുറാഖത്ത് സഖാഫി, സുബൈര്‍ നിസാമി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ഫാനി അല്‍ അഫ്ളലി സംബന്ധിച്ചു. ജാഫര്‍ സഅദി അച്ചൂര്‍ സ്വാഗതവും സൈഫുദ്ദീന്‍ സഅദി നെക്രാജെ നന്ദിയും പറഞ്ഞു.

 

Latest