Connect with us

Uae

ഷാര്‍ജ പൊതു നഴ്സറികളില്‍ പ്രാഥമിക ഭാഷ അറബി ആയിരിക്കണം

ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റി ആസ്ഥാനത്ത് ചേര്‍ന്ന ഷാര്‍ജ എജ്യുക്കേഷന്‍ അക്കാദമിയുടെ 14-ാമത് ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് നിര്‍ദേശം.

Published

|

Last Updated

ഷാര്‍ജ|ഷാര്‍ജ സര്‍ക്കാര്‍ നഴ്‌സറികളില്‍ അറബി ഭാഷ പഠനരീതിയായി സ്വീകരിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വളര്‍ത്താനും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റി ആസ്ഥാനത്ത് ചേര്‍ന്ന ഷാര്‍ജ എജ്യുക്കേഷന്‍ അക്കാദമിയുടെ 14-ാമത് ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് നിര്‍ദേശം.

ലഭ്യമായ ഹരിത ഇടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ വേണം അക്കാദമിയുടെ നിലവിലെ കെട്ടിടത്തിന്റെ വിപുലീകരണം. കൂട്ടിച്ചേര്‍ക്കലുകളില്‍ കുട്ടികള്‍ക്ക് പരിശീലനത്തിനുള്ള ഒരു പ്രത്യേക കേന്ദ്രവും അതിന്റെ അനുബന്ധങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കായിക പരിശീലനത്തിനുള്ള സൗകര്യമുണ്ടാകണം. ഷാര്‍ജ സര്‍ക്കാര്‍ നഴ്‌സറികളില്‍ ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ രക്ഷിതാക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ എണ്ണം, ചില നഴ്‌സറികളില്‍ നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്തു. നഴ്‌സറികള്‍ക്കായുള്ള കേന്ദ്ര അടുക്കള പദ്ധതി പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചും അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ നഴ്‌സറികള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.

 

 

Latest