arafa quthuba
അറഫ ഖുതുബക്ക് ശൈഖ് ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സ നേതൃത്വം നൽകും
കൗൺസിൽ ഓഫ് സീനിയർ സ്‌കോളേഴ്‌സ് അംഗവും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമാണ്.
മക്ക | ഹജ്ജ് കര്‍മങ്ങളുടെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിലെ ഖുതുബക്ക് മസ്ജിദുന്നമിറയിൽ ശൈഖ് ഡോ.മുഹമ്മദ് ബിൻ അബ്ദുൽ കരീം അല്‍ ഇസ്സ നേതൃത്വം നൽകും. ഇതുസംബന്ധിച്ച് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അനുമതി ലഭിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹിജ്റ പത്താം വര്‍ഷം ഒരു ലക്ഷത്തില്‍പരം അനുയായികളോടൊപ്പം മുഹമ്മദ് നബി (സ)യുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ചാണ് എല്ലാ വര്‍ഷവും മസ്ജിദുന്നമിറയില്‍ അറഫ ഖുതുബ നിര്‍വഹിക്കുന്നത്.
2016 ഡിസംബർ മൂന്നിന് സഊദി അറേബ്യയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ അംഗമായി നിയമിതനായ അല്‍ ഇസ്സ, താരതമ്യ ഇസ്ലാമിക നിയമശാസ്ത്രത്തിൽ ബിരുദവും ജുഡീഷ്യൽ പഠനങ്ങളിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കൗൺസിൽ ഓഫ് സീനിയർ സ്‌കോളേഴ്‌സ് അംഗവും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമാണ്.