Connect with us

Ongoing News

അറഫാ ഖുതുബ; പ്രവാചക പാത പിന്തുടരുക, അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുക

അല്ലാഹു അറിയാതെ ഒരു ഇലയും വീഴില്ല. കൂടുതല്‍ സൂക്ഷ്മതയുള്ളവരാവുക. പൊരുത്തക്കേടിലേക്കും വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും നയിക്കുന്ന എല്ലാത്തില്‍ നിന്നും അകന്നുനില്‍ക്കുക

Published

|

Last Updated

അറഫ | അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ പാത പിന്തുടരാനും നിര്‍ബന്ധമായ പ്രാര്‍ഥന നിര്‍വഹിക്കാനും ഇഹ-പര വിജയവും രക്ഷയും സന്തോഷവും നേടാന്‍ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിതം ധന്യമാക്കാനും അവന്റെ കല്‍പ്പനകള്‍ അനുസരിക്കാനും സഊദിയിലെ മുതിര്‍ന്ന പണ്ഡിത സമിതി അംഗവും മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലുമായ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ. അറഫയിലെ മസ്ജിദുന്നമിറയില്‍ നടത്തിയ അറഫാ ഖുത്ബയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നല്ല സ്വഭാവം എല്ലാ ആളുകള്‍ക്കിടയിലും ഒരു പൊതു മൂല്യമാണ്. അത് എല്ലാവരും വിലമതിക്കുന്നു. സംസാരത്തിലും പ്രവൃത്തിയിലും യുക്തിസഹമായ പെരുമാറ്റമാണ് വേണ്ടത്. നിങ്ങളുടെ രഹസ്യവും പരസ്യവും ഭൂമിയിലെയും സമുദ്രത്തിലെയും കാര്യങ്ങളും അവനറിയാം. അല്ലാഹു അറിയാതെ ഒരു ഇലയും വീഴില്ല. കൂടുതല്‍ സൂക്ഷ്മതയുള്ളവരാവുക. പൊരുത്തക്കേടിലേക്കും വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും നയിക്കുന്ന എല്ലാത്തില്‍ നിന്നും അകന്നുനില്‍ക്കുക എന്നതാണ് ഇസ്ലാമിന്റെ മൂല്യങ്ങളില്‍ പ്രധാനപ്പെട്ടത്. നമ്മുടെ ഇടപാടുകളില്‍ പരസ്പര സ്നേഹവും അനുകമ്പയും നിലനിര്‍ത്തണം. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കണം. പരസ്പരം ഭിന്നിക്കരുത്. ഐക്യം, സാഹോദര്യം, സഹകരണം എന്നിവ പ്രാവര്‍ത്തികമാക്കണം. രാജ്യത്തിന്റെ അസ്തിത്വവും അതിന്റെ കെട്ടുറപ്പും സംരക്ഷിക്കുന്നതിനും മറ്റുള്ളവരുമായി നല്ല രീതിയില്‍ ഇടപെടുന്നതിനും സൂക്ഷ്മത പുലര്‍ത്തണം. മനുഷ്യരില്‍ ഏറ്റവും മികച്ചത് ഏറ്റവും പ്രയോജനം ചെയ്യുന്നവരാണെന്നും ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ ഉണര്‍ത്തി. ആഗോള മുസ്ലിംകള്‍ക്കും ലോകസമാധനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തിയാണ് ഖുതുബ അവസാനിച്ചത്.

 

Latest