Malappuram
അറഫാദിന പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച സ്വലാത്ത്‌നഗറില്‍
നോമ്പ്തുറയോടെ സമാപിക്കുന്ന പരിപാടിയില്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, അറഫാദിനത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ എിവ നടക്കും.
മലപ്പുറം | അറഫാ ദിനത്തിന്റെ ഭാഗമായി നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാ ദിന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. ഉച്ചക്ക് 1 മുതല്‍ നോമ്പ് തുറ വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കു പരിപാടിക്ക് സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും.
നോമ്പ്തുറയോടെ സമാപിക്കുന്ന പരിപാടിയില്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, അറഫാദിനത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ എിവ നടക്കും. വനിതകള്‍ക്കായി രാവിലെ 10 മുതല്‍ 12.30 വരെ പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും ഉദ്‌ബോധനവും നടക്കും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും. മഅ്ദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.
പരിപാടിയില്‍ സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ബുഖാരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കു’ശ്ശേരി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ എിവര്‍ സംബന്ധിക്കും.