arakkal beevi death
അറക്കല്‍ ബീവി അന്തരിച്ചു
ഖബറടക്കം വൈകിട്ട് നാലിന് കണ്ണൂര്‍ സിറ്റി ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍
കണ്ണൂര്‍ | കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കലിലെ 39-ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് കണ്ണൂര്‍ സിറ്റി ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വിരമിച്ച മര്‍ഹൂം എ പി എം ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.
അറക്കല്‍ ഭരണാധികാരി അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്.ആദ്യകാലം മുതല്‍ക്കേ അറക്കല്‍ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ, സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.