Connect with us

Kerala

ആറളം ഫാം: മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് അടുത്തയാഴ്ച തന്നെ താല്‍ക്കാലിക ജോലി; സമരം അസാനിപ്പിച്ചു

സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു

Published

|

Last Updated

കണ്ണൂര്‍ | ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് അടുത്തയാഴ്ച തന്നെ താല്‍ക്കാലിക ജോലി നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്. ആനമതില്‍ നിര്‍മാണം ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കും അടുത്ത മാസം പണി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു തീരുമാനമായി.

പുനരധിവാസ മേഖലയിലെ ആനകളെ ഇന്ന് രാത്രി മുതല്‍ കാട്ടിലേക്ക് തുരത്തി ഓടിക്കാന്‍ തീരുമാനമായി. ആര്‍ ആര്‍ ടിയുടെ എണ്ണം വര്‍ധിപ്പിക്കും. സമീപപ്രദേശങ്ങളിലെ ആര്‍ ആര്‍ ടി സഹായം തേടും. ചില പ്രദേശങ്ങളില്‍ താല്‍ക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കും. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം അനുവദിക്കും. അടിക്കാടുകള്‍ വെട്ടുന്നതില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് ആറളം ഫാമാണ്. വനമേഖലയില്‍ സി സി എഫ് നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു നടപടി സ്വീകരിക്കും. എ ഐ സാധ്യത പ്രയോജനപ്പെടുത്തി പുതിയ സംവിധാനം ഏര്‍പ്പെടുത്തും.

പ്രദേശത്ത് പ്രതിഷേധം തുടര്‍ന്നവരുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ സംസാരിച്ചു. കുടുംബത്തിന്റെ ആവശ്യമനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പറഞ്ഞ മന്ത്രി ആനമതില്‍ നിര്‍മാണത്തില്‍ കുറ്റകരമായ കാലതാമസം താമസം ഉണ്ടായി എന്നത് പൊറുക്കാനാവില്ലെന്നും പറഞ്ഞു.

 

Latest