Connect with us

Kerala

പുരാവസ്തു തട്ടിപ്പ് കേസ്: അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് ചോദ്യം ചെയ്യല്‍

Published

|

Last Updated

കൊച്ചി | ജോണ്‍സണ്‍ മാവുങ്കലിന്റെ നേതൃത്വത്തില്‍ നടന്ന പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ഇരയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അനിത മൊഴി നല്‍കി.

പുരാവസ്തു തട്ടിപ്പിന് പിന്നാലെയാണ് മോണ്‍സന് എതിരെ ബലാത്സംഗ ആരോപണം ഉയര്‍ന്നത്. സ്വന്തം ഓഫീസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഇരയുടെ പേര് വെളിപ്പെടുത്തി അനിത അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞാണ് അറസ്റ്റ്.

എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.

Latest