Connect with us

Kerala

വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ ഉപകാരമുണ്ടായില്ലെന്ന് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ

പാണക്കാട് തങ്ങളും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നുറപ്പ് നൽകിയെന്നും എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പാണെന്നും ആക്ഷേപം

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന തുറന്നുപറച്ചിലുമായി കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. പിന്തുണയിൽ പുനർവിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും വർഗീസ് ചക്കാലക്കൽ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽപറഞ്ഞു.

പിന്തുണ തീരുമാനിച്ച മീറ്റിംഗിൽ ഞാൻ പങ്കെടുത്തില്ല. ആ സമയം അമേരിക്കയിലായിരുന്നു. എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. പാണക്കാട് തങ്ങൾ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പരിഹാരം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കാണും. മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് പിന്തുണ നൽകിയത്. പക്ഷേ കിരൺ റിജിജു തന്നെ മുൻകാല പ്രാബല്യമില്ലെന്ന് പറയുന്നു. അകൽച്ചയുണ്ടാക്കാൻ നമ്മൾ ശ്രമിക്കരുത്. വൈകാരികമായ പ്രശ്നമാക്കി എടുക്കരുതെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു.

മുനമ്പത്ത് 610 കുടുംബങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. അത് തീർക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. അവരെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. നിലവിൽ ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. അതിന്റെ പേരിൽ ആരും കലഹിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest