kakkukali drama
'കക്കുകളി' നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത
മറ്റന്നാള്‍ ഇടവകകള്‍ തോറും പ്രതിഷേധം നടത്താനും തിങ്കളാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും തൃശ്ശൂര്‍ അതിരൂപത
തൃശൂര്‍ | കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കിയുള്ള ‘കക്കുകളി’ എന്ന നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത.
അന്താരാഷ്ട്ര നാടകോത്സവ വേദിയില്‍ അവതരിപ്പിച്ച നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും അവഹേളിക്കുന്നതാണ് നാടകമെന്നു തൃശൂര്‍ അതിരൂപത ആരോപിച്ചു. ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മറ്റന്നാള്‍ ഇടവകകള്‍ തോറും പ്രതിഷേധം നടത്താനും തിങ്കളാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ സര്‍ക്കുലറില്‍ അറിയിച്ചു.
പ്രതിഷേധങ്ങള്‍ക്ക് വികാരിമാര്‍ നേതൃത്വം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് നാടകപ്രവര്‍ത്തകരുടെ പ്രതികരണം.
ക്രിസ്തീയ വിഭാഗം ഏറ്റവും കൂടുതലുള്ള വേലൂര്‍ എന്നഗ്രാമത്തിലാണ് നാടകം ആദ്യമായി അവതരിപ്പിക്കുന്നത്. പതിനാലോളം വേദികളില്‍ ഇതുവരെ നാടകം അവതരിപ്പിച്ചു.