Connect with us

Ongoing News

ആർച്ചർ പോയാലെന്താ, ജോർദാൻ വരുന്നു; കരുത്ത് വീണ്ടെടുക്കാൻ മുംബൈ

ആർച്ചർക്ക് പരുക്ക്; ജോർദാന് വേണ്ടി രണ്ട് കോടിയാണ് മുടക്കിയത്

Published

|

Last Updated

മുംബൈ | പരുക്കിന്റെ പിടിയിലായ മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ നാട്ടിലേക്ക് മടങ്ങി. കൈമുട്ടിനും നടുവിനും പരുക്കേറ്റ ആർച്ചർ 17 മാസത്തോളം കളത്തിന് പുറത്തായിരുന്നു. ഈ ഐ പി എല്ലിൽ ഫോമിലേക്കുയരാൻ 28കാരന് കഴിഞ്ഞിരുന്നില്ല. സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ലഭിച്ചത്. ജൂണിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.

ആർച്ചർക്ക് പകരമായി ഇംഗ്ലണ്ടിൽ നിന്ന് തന്നെയുള്ള ആൾറൗണ്ടർ ക്രിസ് ജോർദാൻ മുംബൈ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. രണ്ട് കോടിയാണ് ജോർദാന് വേണ്ടി മുടക്കിയത്. ഡിസംബറിൽ നടന്ന താര ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. 2016ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ ഐ പി എല്ലിൽ അരങ്ങേറിയ ജോർദാൻ സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 28 മത്സരങ്ങളിൽ 27 വിക്കറ്റുകൾ നേടി.

വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത കളി.

---- facebook comment plugin here -----

Latest