Connect with us

Editors Pick

ഹൃദയശസ്ത്രക്രിയകള്‍ നിഷ്ഫലമോ ?

ആൻജിയോപ്ലാസ്റ്റിയും ശസ്ത്രക്രിയയും ചെയ്ത രോഗികളെക്കാൾ കൂടുതൽക്കാലം ജീവിക്കുന്നത് മരുന്ന് ചികിത്സയ്ക്ക് വിധേയരായവരായിരുന്നു. ഡോക്ടർ കെ കുഞ്ഞാലിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ...

Published

|

Last Updated

ന്‍ജിയോ പ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും പോലുള്ള ഹൃദയ ശസ്ത്ര ക്രിയകള്‍ നിഷ്ഫലമോ‌, അന്‍പതു വര്‍ഷമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടർ കെ കുഞ്ഞാലി പറയുമ്പോള്‍ അതിന് ആധികാരികതയുണ്ട്. ഇനി അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കൂ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിചെയ്ത കാലത്തെ അനുഭവങ്ങളിൽനിന്നാണ് ഇക്കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്. വർഷത്തിൽ ആയിരം രോഗികൾക്കെങ്കിലും ഞാനും ആൻജിയോ പ്ലാസ്റ്റിയും ബൈപ്പാസ് സർജറിയുമെല്ലാം നിർദേശിക്കാറുണ്ടായിരുന്നു. എന്നാൽ, പകുതിയിലേറെപ്പേർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇതിന് കഴിയാറില്ല. ചിലർ പേടികൊണ്ടും പിൻമാറും. മരണം മുന്നിൽക്കണ്ട് ജീവിക്കുന്ന ഇവർക്ക് മരുന്നുനൽകുകയായിരുന്നു ചെയ്യാറ്. അങ്ങനെയിരിക്കെയാണ് കൗതുകകരമായ ഒരു വസ്തുത എന്‍റെ  ശ്രദ്ധയിൽപ്പെട്ടത്.

ആൻജിയോപ്ലാസ്റ്റിയും ശസ്ത്രക്രിയയും ചെയ്ത രോഗികളെക്കാൾ കൂടുതൽക്കാലം ജീവിക്കുന്നത് മരുന്ന് ചികിത്സയ്ക്ക് വിധേയരായവരായിരുന്നു എന്നതാണത്. തുടർന്ന് ഇക്കാര്യത്തിൽ ലോകത്ത് ലഭ്യമായ കണക്കുകളെല്ലാം പരിശോധിച്ചു. എന്റെ നിഗമനങ്ങൾ ശരിവെക്കുന്നതായിരുന്നു സ്ഥിതിവിവരക്കണക്കുകൾ. അങ്ങനെയാണ് ചികിത്സാരീതിയിൽ മാറ്റംവേണമെന്ന് സ്വയം‌ ബോധ്യപ്പെട്ടത്.

പല അഭിമുഖങ്ങളിലും ഡോക്ടർ പറയുന്നതാണിത്.കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും‌ ഇത് അദ്ദേഹം ആവര്‍ത്തിക്കുന്നു .എന്നാല്‍ ഓപ്പറേഷനുകളെ വെറുതെ മാറ്റിവെച്ചുകൊണ്ട് രോഗികളെ മരണത്തിന് വിട്ടുകൊടുക്കുകയല്ല ഇവിടത്തെ ചികിത്സാരീതി.

ഡോക്ടര്‍ പറയുന്നു “രോഗികളെ പരിശോധനകൾക്ക് വിധേയമാക്കി വിലയിരുത്തിയശേഷം പത്തുദിവസം ആശുപത്രിയിൽ കിടത്തും. ഭക്ഷണരീതിയിൽ എത്രമാത്രം മാറ്റംവരുത്തണം, എത്രമാത്രം കൊഴുപ്പ് കുറയ്ക്കണം, ഉപ്പ് കുറയ്ക്കണം, ഏതെല്ലാം പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം, എത്ര അളവിൽ കഴിക്കണം തുടങ്ങിയവയെല്ലാം രോഗികളെ പഠിപ്പിക്കും.രോഗിയുടെ ശേഷിക്കനുസരിച്ച് വ്യായാമം ചെയ്യിക്കും. ഹൃദയത്തിന് ഗുണം ചെയ്യുന്ന യോഗമുറകളും ധ്യാനവും പരിശീലിപ്പിക്കും. പല രോഗികൾക്കും മാനസിക സംഘർഷമുണ്ടാവും. ഇത് കുറയ്ക്കാനായി മനശ്ശാസ്ത്ര കൗൺസലിങ്ങും നൽകും”.

അത്യപൂര്‍വ്വമായ ഈ ചികിത്സാരീതിയിലലേക്ക് ഡോക്ടർ എത്തിപ്പെട്ടത് യാദൃശ്ചികമായാണ്. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

ഹൃദ്രോഗിയായ ഒരു  39 വയസ്സുകാരന്‍ കോയമ്പത്തൂരില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ തന്‍റെ ഇടത് ഹൃദയധമനി 80 മുതല്‍ 90 ശതമാനം വരെ അടഞ്ഞതായി കണ്ടെത്തിയിരുന്നു. എന്നാല്‍  പ്രവാസിയായ ഇയാള്‍ അവിടെ തുടര്‍ ചികിത്സ തുടര്‍ന്നില്ല.
2010 ലാണ് ഈ രോഗി കുഞ്ഞാലി ഡോക്ടറെ തേടിയെത്തുന്നത്

ഭക്ഷണരീതിയില്‍  മാറ്റങ്ങള്‍ വരുത്തിയും വ്യായാമവും വീര്യം കുറഞ്ഞ മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സ വഴിയും 20 ദിവസത്തിനുള്ളില്‍ പ്രവാസിയിലെ ഹൃദ്രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായി.തുടർന്ന് ജോലിക്കായി ഇയാള്‍  ജിദ്ദയിലേക്കു തിരിച്ചുപോയി. രണ്ടു വർഷത്തിനു ശേഷം നടത്തിയ പരിശോധനയിൽ 50% തടസ്സം നീങ്ങിയതായി കണ്ടെത്തി. 2017ൽ തടസ്സം 100 ശതമാനവും മാറി.

ഇതൊരു അത്ഭുതമായിരുന്നു. ലോകത്തിലാദ്യമായാവണം ശസ്ത്രക്രിയ ഇല്ലാതെ ഹൃദയധമനിയിലെ കൊഴുപ്പ് പൂര്‍ണ്ണമായി നീക്കി രോഗിയെ സുഖപ്പെടുത്തിയ   അനുഭവം.
ഡോ.കുഞ്ഞാലി തന്‍റെ ചികിത്സാനുഭവത്തെക്കുറിച്ച്  ബ്രിട്ടിഷ് മെഡിക്കൽ ജേണലിന് എഴുതി അയച്ചു.

അവർ വിശദമായ പഠനങ്ങൾ നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തശേഷം ഈ ലേഖനം പ്രസിദ്ധീകരിച്ചു. 2019 നവംബർ 27ന് ‘അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ്’ അടക്കമുള്ള അംഗീകാരങ്ങൾ ഇതോടെ ഡോക്ടർ കുഞ്ഞാലിയെ തേടിയെത്തുകയായിരുന്നു.
ഓപ്പണിങ് ഹാർട്ട് പ്രോഗ്രാം’ (ഒ.എച്ച്.പി) എന്നാണ് തന്റെ ചികിത്സാരീതിയെ ഡോക്ടർ വിശേഷിപ്പിക്കുന്നത്. നിരവധി രോഗികളെ ഇതേ രീതിയില്‍  ചികിത്സിച്ച പരിചയവുമായാണ് അദ്ദേഹം പുതിയ ചികിത്സാരീതിയെക്കുറിച്ചു സധൈര്യം നമ്മോട് സംസാരിക്കുന്നത്.

Latest