Connect with us

Health

എംആർഐയും സിടി സ്കാനും അപകടകാരികളോ?

ഒരു മനുഷ്യ ശരീരത്തിലുള്ള പലതരത്തിലുള്ള രോഗങ്ങളുടെ ആഴങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാർഗമാണ് എംആർഐ സ്കാൻ അഥവാ മാഗ്നെറ്റിക് റെസണൻസ് ഇമേജിങ്, സിടി സ്കാൻ അഥവാ കമ്പ്യൂട്ടഡ് ടോമോഗ്രാഫി എന്നിവ.

Published

|

Last Updated

വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് മെഡിക്കൽ ഇമേജിങ് ടെക്നോളജി. രോഗങ്ങളുടെ തീവ്രത അളക്കുന്നതിനും രോഗങ്ങൾ കണ്ടെത്തുന്നതിനും ശരീരത്തിലൂടെ വൈദ്യുത തരംഗങ്ങൾ കടത്തിവിടുന്ന ഈ രീതി കണ്ടെത്തിയത് മനുഷ്യന്റെ ആരോഗ്യവും ആയുസ്സും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം പരിശോധനകളിൽ നാം അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ രണ്ട് തരം പരിശോധനകൾ ആണ് എംആർഐ സ്കാനും സിടി സ്കാനും.

ഒരു മനുഷ്യ ശരീരത്തിലുള്ള പലതരത്തിലുള്ള രോഗങ്ങളുടെ ആഴങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാർഗമാണ് എംആർഐ സ്കാൻ അഥവാ മാഗ്നെറ്റിക് റെസണൻസ് ഇമേജിങ്, സിടി സ്കാൻ അഥവാ കമ്പ്യൂട്ടഡ് ടോമോഗ്രാഫി എന്നിവ. എംആർഐ ഒരു റേഡിയോ തരംഗവും സിടി സ്കാൻ എക്സ്-റേയും ആണ് ഉപയോഗിക്കുന്നത്.

റേഡിയോ തരംഗങ്ങളും കാന്തികതയും ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ അവയവങ്ങളെ കാണുന്നതിനാണ് എംആർഐ സ്കാൻ പ്രയോജനപ്പെടുത്തുന്നത്. മസ്തിഷ്കം, സന്ധികൾ, കണങ്കൈ, സ്തനം, കണങ്കാൽ, ഹൃദയം എന്നീ അവയവങ്ങൾക്കൊക്കെയാണ് സാധാരണയായി എംആർഐ സ്കാൻ ആവശ്യമായി വരുന്നത്. ശരീരത്തിലെ കൊഴുപ്പ്, ജല തന്മാത്രകൾ, നിയന്ത്രിതമായ കാന്തിക മണ്ഡലം, റേഡിയോ ആവൃർത്തികൾ എന്നിവ ഉപയോഗിച്ച് പരിശോധിക്കുകയാണ് സ്കാനിംഗിൽ ചെയ്യുന്നത്. റേഡിയോ തരംഗങ്ങൾ യന്ത്രത്തിലെ റെസീവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. തുടർന്ന് രോഗനിർണയത്തിനുള്ള ശരീരത്തിന്റെ ഒരു ചിത്രം ആക്കി മാറ്റുന്നു. ഉയർന്ന ശബ്ദം ഉണ്ടാക്കുന്ന ഒരു മെഷീനാണ് എംആർഐ സ്കാൻ പ്രവർത്തിപ്പിക്കാനായി ഉപയോഗിക്കുന്നത്. എം ആർ ഐ സ്കാൻ നടത്തുമ്പോൾ സാധാരണയായി ഹെഡ് ഫോണുകൾ നൽകാറുണ്ട്. എംആർഐ നടത്തുമ്പോൾ രോഗി കിടക്കുകയാണ് ചെയ്യേണ്ടത്.

ഒരു വലിയ എക്സറേ മെഷീൻ ഉൾപ്പെടുന്ന എക്സ്-റേയിങ്ങാണ് സിടി സ്കാൻ. അസ്ഥി പരിക്കുകൾ, മുഴകൾ ക്യാൻസർ പരിശോധന, ആന്തരിക രക്തസ്രാവം കണ്ടെത്തൽ എന്നിവയ്ക്കാണ് സിടി സ്കാൻ സാധാരണയായി ഉപയോഗിക്കുന്നത്. സി ടി സ്കാനും രോഗിയെ ഒരു മേശയിൽ കിടത്തി കൊണ്ടാണ് നിർവഹിക്കുന്നത്. രോഗിയെ ചലിപ്പിക്കുന്നതിനനുസരിച്ച് ശരീരത്തിന്റെ വിവിധ തലങ്ങളിലുള്ള ചിത്രങ്ങൾ സി ടി സ്കാനിലൂടെ പകർത്താൻ കഴിയും. എംആർഎയും സിടി സ്കാനും ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരിക അവയവങ്ങളെ നന്നായി നിരീക്ഷിക്കാൻ സാധിക്കും. എംആർഐയെ അപേക്ഷിച്ച് സി ടി സ്കാൻ വേഗത്തിൽ തീരും. ശരീരത്തിന്റെ അകത്ത് അസാധാരണമായി ടിഷ്യൂ ഉണ്ടോ എന്ന് നിർണയിക്കാനും ഈ ഇമേജുകൾ സഹായിക്കും.

എന്തൊക്കെയാണ് ഈ പരിശോധനകളുടെ അപകടസാധ്യതകൾ?

ഇമേജിംഗ് തരംഗം ഇമേജിങ് എങ്ങനെ നിർണയിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ പരിശോധനകളുടെ അപകട സാധ്യതകൾ നിലനിൽക്കുന്നത്. സി ടി സ്കാൻ ഗർഭസ്ഥ ശിശുക്കൾക്ക് അപകടം ഉണ്ടാക്കിയേക്കാം. ഒപ്പം വളരെ ചെറിയ അളവിൽ ശരീരത്തിന് റേഡിയേഷനും ഉണ്ടായേക്കാം.

മെഷീനിൽ നിന്നുള്ള ഉച്ചത്തിലുള്ള സൗണ്ട് ആണ് എംആർഐ സ്കാനിന്റെ ഒരു അപകട സാധ്യത ഇത് ചിലപ്പോൾ കേൾവിക്കുറവിന് കാരണമായേക്കാം. കാന്തിക വികിരണങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ലോഹങ്ങൾ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങളും എംആർഐയും ശരീരത്തിൽ ഉണ്ടാക്കിയേക്കാം. എംആർഐ ശരീരത്തിന്റെ ഊഷ്മാവിൽ വരുത്തുന്ന വർദ്ധനയും ഒരു ദോഷവശമാണ്. എംആർഐ ഇടുങ്ങിയ സ്ഥലങ്ങളോടുള്ള പേടി അഥവാ ക്ലസ്ട്രോഫോബിയയും ആളുകളിൽ ഉണ്ടാക്കുന്നുണ്ട്. കണ്ണിലെ ഇമ്പ്ലാന്റ്, കൃത്രിമ സന്ധികൾ, പേസ്‌മേക്കർ എന്നിവയുള്ളവർ ഡോക്ടറെ കണ്ട ശേഷം മാത്രമേ ഇത്തരം പരിശോധനകൾക്ക് വിധേയമാകാവൂ.

ശ്രദ്ധിക്കുക: ഇത് ഒരു ആധികാരിക വിശകലനം അല്ല. വിവിധ ഉറവിടങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മാത്രമാണ്.