തനി വിവരക്കേടായിപ്പോയി സി പി എം നേതാവ് കെ അനില്‍കുമാര്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ തട്ടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന. തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു, തിരുവനന്തപുരത്ത് യുക്തിവാദി സംഘടനയായ “എസ്സന്‍സ് ഗ്ലോബല്‍’ സംഘടിപ്പിച്ച ലിറ്റ്മസ് 23- നാസ്തിക സമ്മേളനത്തില്‍ അനില്‍കുമാര്‍ തട്ടിവിട്ടത്. മുസ്‌ലിം വിഭാഗത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്റെയും മലപ്പുറത്തുകാരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെയും ക്രെഡിറ്റും അദ്ദേഹം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വകയിരുത്തി. മുസ്‌ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് “എസ്സന്‍സി’നോടല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വീഡിയോ കാണാം
---- facebook comment plugin here -----