Health
ഭക്ഷണത്തോട് ആസക്തിയുണ്ടോ? ഈ വഴികൾ പരീക്ഷിക്കാം...
മധുരമുള്ള ആഹാരം കഴിക്കുന്നതിനനുസരിച്ച് ഭക്ഷണത്തോടുള്ള ആസക്തി കൂടും. അതുകൊണ്ടുതന്നെ ആദ്യം പഠിക്കേണ്ടത് മധുരത്തോട് നോ പറയാനാണ്.

അളവിൽ അധികം ഭക്ഷണം കഴിക്കരുതെന്നും മധുരവും എരിവും ഒഴിവാക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ഭക്ഷണത്തോട് അമിത ആസക്തിയാണ്.ഈ അവസ്ഥയാണ് നിങ്ങൾക്കുള്ളതെങ്കിൽ ഇത് പരിഹരിക്കാൻ ചില മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
നന്നായി ഉറങ്ങുക
- ഭക്ഷണത്തോടുള്ള അമിത ആസക്തി നിയന്ത്രിക്കാൻ നല്ല ഉറക്കം അത്യാവശ്യമാണ്. എല്ലാദിവസവും ഏഴ് മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം.
പോഷകസമൃദ്ധമായ ആഹാരം
- പോഷകസമൃദ്ധമായ സമീകൃതാഹാരം കഴിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
സമ്മർദ്ദം കുറയ്ക്കുക
- അനാവശ്യ സമ്മർദ്ദം ഭക്ഷണം കൂടുതൽ കഴിക്കാൻ ഇടയാക്കും. ഇത് കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നത് കൊണ്ട് തന്നെ ഭക്ഷണം കൂടുതൽ ആവശ്യമായി വരും. അതുകൊണ്ടുതന്നെ അനാവശ്യ സമ്മർദ്ദം ഒഴിവാക്കണം.
സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക
- സെൽഫ് ലവ് കൂട്ടുന്നതും ഇടയ്ക്കിടെ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വളരെ നല്ലതാണ്. പ്രത്യേകിച്ച് ആഗ്രഹങ്ങളും താല്പര്യങ്ങളും ഹോബികളും ഒന്നുമില്ലെങ്കിൽ ജീവിതം യാന്ത്രികമാവുകയും ഭക്ഷണത്തോടുള്ള ആസക്തി കൂടുകയും ചെയ്യും.
മധുരത്തോട് നോ പറയുക
- മധുരമുള്ള ആഹാരം കഴിക്കുന്നതിനനുസരിച്ച് ഭക്ഷണത്തോടുള്ള ആസക്തി കൂടും. അതുകൊണ്ടുതന്നെ ആദ്യം പഠിക്കേണ്ടത് മധുരത്തോട് നോ പറയാനാണ്.
വെള്ളം കുടിക്കുക
- നിർജലീകരണം വിശപ്പിനെ കൂട്ടുകയും അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും.അതുകൊണ്ടുതന്നെ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തെ എപ്പോഴും നിറഞ്ഞു നിലനിർത്തുക.
ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുക
- ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുന്നതും ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതും ശരീരം ആവശ്യത്തിനു ഭക്ഷണം കഴിച്ചു എന്നും തോന്നൽ ഉണ്ടാക്കാൻ സഹായിക്കും.
ഇനി അമിത ആസക്തി തോന്നുമ്പോൾ ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ.
---- facebook comment plugin here -----