Connect with us

Web Special

നിർജലീകരണത്തെ പേടിയുണ്ടോ! ഇങ്ങനെ വെള്ളം കുടിച്ചു നോക്കൂ

കൊടും വേനലിൽ യാത്ര ചെയ്യുന്നവരും വീട്ടിലിരിക്കുന്നവരും ഉൾപ്പെടെ മുഴുവൻ ആളുകളും നേരിടുന്ന പ്രശ്നമാണ് നിർജലീകരണം.

Published

|

Last Updated

വേനൽ കടുക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തന്നെ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസിൽ ഏറെ താപനില ഉയർന്നു വരികയാണ്. മിക്ക ജില്ലകളിലും മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു കഴിഞ്ഞു.

കൊടും വേനലിൽ യാത്ര ചെയ്യുന്നവരും വീട്ടിലിരിക്കുന്നവരും ഉൾപ്പെടെ മുഴുവൻ ആളുകളും നേരിടുന്ന പ്രശ്നമാണ് നിർജലീകരണം. തലകറക്കവും തളർച്ചയും ക്ഷീണവും എല്ലാം നിർജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുടിച്ച് മാത്രം പരിഹരിക്കാവുന്ന ശാരീരിക അവസ്ഥയാണ് നിർജലീകരണം. പൊള്ളുന്ന വേനലിൽ ഏറ്റവും നല്ല മരുന്നും വെള്ളം തന്നെയാണ്. ധാരാളം വെള്ളം കുടിക്കുന്നത് വേനൽ ഉണ്ടാക്കുന്ന പകുതിയിലേറെ പ്രശ്നങ്ങളും ചെറുക്കാൻ നമ്മെ സഹായിക്കും.

പച്ച വെള്ളം ധാരാളം കുടിക്കുന്നതാണ് ഏറ്റവും നല്ലതെങ്കിലും മടുക്കാതിരിക്കാനും രുചിക്കും ഒക്കെയായി നാരങ്ങയും, കക്കിരിയുടെ ചാറും, ഉലുവയും, കസ്കസും പുതിനയുമെല്ലാം വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് തളർച്ച മാറാനും ഉണർവിനുമൊക്കെ വളരെ നല്ലതാണ്.

കൊടും വെയിലിൽ ഉള്ള യാത്രയിൽ ഇത്തരം ചേരുവകൾ ചേർത്ത വെള്ളം കയ്യിൽ കരുതുന്നത് യാത്രകളിൽ ഉണർവ് നൽകുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യും. ശരീരത്തെ തണുപ്പിക്കുന്ന ഇവ നിർജലീകരണം തടയുന്നു.

ഇനി വെള്ളം വെറുതെ കുടിക്കുന്നതിന് പകരം ഇവയേതെങ്കിലും ചേർത്ത് കുടിച്ച് നോക്കൂ. ഈ വെള്ളം കുടി നിങ്ങൾ ഇഷ്ടപ്പെടും.

Latest