Connect with us

Editors Pick

വേനൽ ചൂടിൽ ദേഷ്യവും കൂടുന്നുണ്ടോ? കാരണം ഇതാണ്...

ഉഷ്ണ തരംഗത്തിന് പുറത്തുള്ള അന്തരീക്ഷത്തെ മാത്രമല്ല, നിങ്ങളുടെ മനസ്സിനെയും ചൂടുപിടിപ്പിക്കാനും അസ്വസ്ഥമാക്കാനും കഴിയുമെന്നാണ് ചില ഗവേഷണങ്ങൾ പറയുന്നത്.

Published

|

Last Updated

വേനൽ ചൂടിൽ ഏറെ നേരവും നിങ്ങൾ ദേഷ്യവും സങ്കടവും കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണോ! നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉഷ്ണതരംഗം നിങ്ങളുടെ മനസ്സിനെയും ബാധിച്ചേക്കാം എന്നാണ് കണ്ടെത്തലുകൾ പറയുന്നത്.

ഉഷ്ണതരംഗമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ച. സൂര്യാതപം ഏറ്റുള്ള മരണങ്ങളും വർധിക്കുകയാണ്. എന്നാൽ ഉഷ്ണ തരംഗത്തിന് പുറത്തുള്ള അന്തരീക്ഷത്തെ മാത്രമല്ല, നിങ്ങളുടെ മനസ്സിനെയും ചൂടുപിടിപ്പിക്കാനും അസ്വസ്ഥമാക്കാനും കഴിയുമെന്നാണ് ചില ഗവേഷണങ്ങൾ പറയുന്നത്.

പുറത്തുള്ള താപനില നമ്മുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കും എന്നാണ് ലാൻസെറ്റ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മെറ്റാ അനാലിസിസ് വ്യക്തമാക്കുന്നത്. ഈ സമയത്ത് പതിവിലും കൂടുതൽ ദേഷ്യവും സങ്കടവും സംഘർഷവും തോന്നിയേക്കാം എന്നും ഉഷ്ണ തരംഗം ആളുകളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ മാത്രമല്ല, മനസ്സമാധാനത്തെയും പ്രതികൂലമായി ബാധിക്കാൻ കഴിവുള്ള ഒന്നാണെന്നും പഠനം വ്യക്തമാക്കുന്നു.

ഗവേഷണമനുസരിച്ച്, തീവ്രമായ ചൂട് നിങ്ങളുടെ മാനസികാരോഗ്യത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഇത് വർദ്ധിച്ചുവരുന്ന ആക്രമണം, ആത്മഹത്യാപരമായ പെരുമാറ്റം, വിഷാദ പ്രവണതകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയിലേക്ക് നയിക്കുന്നു. ഒരുപാട് നേരം കഠിനമായ ചൂടിൽ സമ്പർക്കം പുലർത്തുന്നത് മെമ്മറി, ശ്രദ്ധ, പ്രതികരണ സമയം എന്നിവ ഇല്ലാതാക്കുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് നിങ്ങളുടെ തലച്ചോറിനെ മരവിപ്പിക്കുകയും കാര്യക്ഷമത ഇല്ലാത്തതും വൈകാരികമായ അസ്ഥിത്വം ഇല്ലാത്തതും ആക്കി മാറ്റും. ചൂടുള്ള സമയത്ത് വീടിനുള്ളിൽ തന്നെ കഴിയാനും റെസ്റ്റെടുക്കാനും ശ്വസന വ്യായാമങ്ങളിലും. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വിദഗ്ധർ പറയുന്നത്. ഇതെല്ലാം നിങ്ങളുടെ മാനസികാവസ്ഥയെ സുസ്ഥിരമാക്കും. ചൂട് കാരണം ആളുകൾ വ്യക്തമായി ചിന്തിക്കാത്തപ്പോൾ, അവർ നിരാശരാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ആക്രമണാത്മക പെരുമാറ്റത്തിലേക്ക് നയിച്ചേക്കാമെന്നും സൈക്കോളജിസ്റ്റുകൾ പറയുന്നു.

ഏറ്റവും ഭീഷണിയുയർത്തുന്ന കാലാവസ്ഥാ സംഭവങ്ങളിൽ ഒന്നാണ് അത്യുഷ്ണ തരംഗങ്ങൾ. ദശലക്ഷക്കണക്കിന് ആളുകളും മൃഗങ്ങളും ഉഷ്ണ തരംഗങ്ങളിൽ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഇരയാക്കപ്പടാൻ സാധ്യതയുണ്ട്.

ഉഷ്ണ തരംഗത്തിൽ നിന്ന് മുഴുവനായും മാറിനിൽക്കാൻ കഴിയില്ലെങ്കിലും വളരെയധികം ശ്രദ്ധയോടെ നമ്മുടെ ശരീരത്തിനെയും മനസ്സിനെയും കൈകാര്യം ചെയ്യേണ്ടത് ഈ സമയത്ത് പ്രധാനമാണ്.