Eduline
ഇംഗ്ലീഷ് സംസാരിക്കാൻ മടിയാണോ? ഈ നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ...
ഇംഗ്ലീഷ് ഭാഷയുടെ പൂർണ്ണതയെക്കാൾ അതിന്റെ ഫ്ലുവൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്തുകൊണ്ട് എന്നാൽ പൂർണ്ണമായ വ്യാകരണത്തെക്കാൾ വ്യക്തമായ ആശയവിനിമയം ആണ് പ്രധാനം.

ഇംഗ്ലീഷ് ഗ്രാമർ നന്നായി അറിയാം പക്ഷേ സംസാരിക്കാൻ ആത്മവിശ്വാസക്കുറവോ മടിയോ അങ്ങനെ എന്തെല്ലാമൊക്കയോ പ്രശ്നങ്ങൾ ഉണ്ട്. ഇതാണോ നിങ്ങളുടെ അവസ്ഥ? എന്നാൽ ഈ വഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ..
- സുഹൃത്തിനോട് സംസാരിക്കുക – അപരിചിതർക്ക് മുൻപിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് മുൻപ് ഒരു സുഹൃത്തിനോടൊപ്പം പരിശീലിക്കുകയോ സ്വയം റെക്കോർഡ് ചെയ്ത് പരിശീലിക്കുകയോ ചെയ്യാം. കൂടുതൽ പരിശീലിക്കും തോറും നിങ്ങളുടെ ആത്മവിശ്വാസവും ഇരട്ടിക്കും.
- ഒഴുക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – ഇംഗ്ലീഷ് ഭാഷയുടെ പൂർണ്ണതയെക്കാൾ അതിന്റെ ഫ്ലുവൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്തുകൊണ്ട് എന്നാൽ പൂർണ്ണമായ വ്യാകരണത്തെക്കാൾ വ്യക്തമായ ആശയവിനിമയം ആണ് പ്രധാനം.
- ടിവി ഷോകൾ, പോഡ് കാസ്റ്റുകൾ എന്നിവ കേൾക്കാം – നിങ്ങളുടെ ഉച്ചാരണം മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷിലുള്ള ടോക്കുകൾ, പോഡ് കാസ്റ്റുകൾ, തൽസമയ ഇവന്റുകൾ, ഷോകൾ എന്നിവ കാണാവുന്നതാണ്.
- തെറ്റിനെ ഭയക്കേണ്ടതില്ല – ഇംഗ്ലീഷ് സംസാരിക്കുമ്പോൾ നിങ്ങൾക്ക് ആദ്യഘട്ടത്തിൽ തെറ്റുകൾ വന്നേക്കാം. എന്നാൽ ഈ തെറ്റുകളെ ഭയക്കാതെ അത് പാഠങ്ങളായി ഉൾക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടത്.
- ദിവസവും പ്രാക്ടീസ് ചെയ്യുക – ദിവസവും കുറച്ച് സമയം ഇംഗ്ലീഷ് സംസാരിക്കാൻ ശ്രദ്ധിക്കണം.ഒരു ഇംഗ്ലീഷ് സംഭാഷണ ഗ്രൂപ്പിൽ ചേരുന്നത് ചെറുതും യാഥാർത്ഥ്യബോധം ഉള്ളതുമായ ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടാകും.
ഇനി പൊതു മധ്യത്തിൽ ഇംഗ്ലീഷ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.
---- facebook comment plugin here -----