Editors Pick
പൊതു ഇടങ്ങളില്‍ സംസാരിക്കാന്‍ മടിയുള്ളവരാണോ! എങ്കില്‍ ഈ നുറുങ്ങുകള്‍ പരീക്ഷിച്ചു നോക്കൂ
പൊതു ഇടങ്ങളില്‍ ഒരു കാര്യം അവതരിപ്പിക്കുന്നതിന് മുന്‍പ് പലതവണ പരിശീലനം നടത്തുന്നത് ആത്മവിശ്വാസത്തെ സ്വാധീനിക്കും.
വീട്ടിലൊക്കെ നന്നായി സംസാരിക്കുമെങ്കിലും ഒരു പൊതുവേദിയില്‍ സംസാരിക്കാന്‍ ലജ്ജ തോന്നുന്നവരോ അല്ലെങ്കില്‍ മടി തോന്നുന്നവരോ ആണ് നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. പൊതു ഇടങ്ങളില്‍ നന്നായി സംസാരിക്കാനുള്ള ചില നുറുങ്ങുകള്‍ നോക്കാം.
പലതവണ പരിശീലിക്കുക
പൊതു ഇടങ്ങളില്‍ ഒരു കാര്യം അവതരിപ്പിക്കുന്നതിന് മുന്‍പ് നിങ്ങള്‍ പലതവണ പരിശീലനം നടത്തുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കും. വീണ്ടും വീണ്ടും പരിശീലനം ചെയ്യുമ്പോള്‍ നിങ്ങളുടെ തെറ്റുകള്‍ തിരുത്താനും നിങ്ങളുടെ കോണ്‍ഫിഡന്‍സിനെ വര്‍ധിപ്പിക്കാനും സഹായിക്കും.
പ്രേക്ഷകരെ അറിയുക
നിങ്ങളുടെ പ്രേക്ഷകര്‍ ആരാണെന്നും അവര്‍ എന്താണ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും ചിന്തിക്കുക അതുവഴി ആവശ്യമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും.
നേരത്തെ എത്തിച്ചേരുക
നിങ്ങള്‍ സംസാരിക്കുന്ന സ്റ്റേജും മുറിയും നിങ്ങള്‍ക്ക് സുപരിചിതമാണെങ്കില്‍ അല്പം കൂടി ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ സംസാരിക്കുന്ന ഇടം പരിചിതമാകുന്നതിന് സംസാരിക്കുന്ന സ്ഥലത്ത് നേരത്തെ തന്നെ എത്തിച്ചേരുക.
ചിത്രങ്ങളോ സ്ലൈഡുകളോ ഉപയോഗിക്കുക
നിങ്ങളുടെ സംഭാഷണം കൂടുതല്‍ രസകരമാക്കാന്‍ ചിത്രങ്ങളോ സ്ലൈഡുകളോ ഉപയോഗിക്കുക. കൂടാതെ നിങ്ങളുടെ പ്രേക്ഷകരെ ചോദ്യങ്ങളിലോ അല്ലെങ്കില്‍ അഭിപ്രായങ്ങളിലോ നിങ്ങളിലേക്ക് അടുപ്പിക്കുക
പുഞ്ചിരിക്കുക
നിങ്ങള്‍ ഒട്ടും പരവശല്ലെന്നും ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത് എന്നും പ്രേക്ഷകര്‍ക്ക് തോന്നാനും നിങ്ങളോട് ഒരു സൗഹൃദ മനോഭാവം ഉടലെടുക്കാനും നല്ല രീതിയില്‍ പുഞ്ചിരിക്കുന്നത് നല്ലതാണ്.
ഡീപ്പ് ബ്രെത്ത് എടുക്കുക
നിങ്ങള്‍ക്ക് പരിഭ്രാന്തി തോന്നുന്നുണ്ടെങ്കില്‍ ഡീപ്പ് ബ്രെത്ത് എടുക്കുന്നതും നല്ലതാണ്
ഇനി പൊതു ഇടങ്ങളില്‍ സംസാരിക്കുന്നതിനു മുന്‍പ് അല്ലെങ്കില്‍ ഒരു പ്രസന്റേഷന്‍ നടത്തുന്നതിനു മുന്‍പൊക്കെ ഈ കാര്യങ്ങള്‍ ഓര്‍ത്തോളൂ. ഇത് നിങ്ങള്‍ക്ക് അല്പം കൂടി ആത്മവിശ്വാസം പകരും.