Connect with us

Editors Pick

മോഷ്ടിക്കാൻ ത്വരയുണ്ടോ? നിങ്ങൾക്ക് 'ക്ലപ്‌റ്റോമാനിയ' ആകാം

ആവശ്യമില്ലാത്ത സാധനങ്ങൾ മോഷ്ടിക്കാനുള്ള പ്രേരണ തോന്നുന്ന അസുഖമാണ് ഇത്. പലപ്പോഴും മോഷ്ടിച്ച വസ്തുക്കൾക്ക് മൂല്യം കുറവായിരിക്കും, നിങ്ങൾക്ക് അവ വാങ്ങാൻ കഴിയും. എന്നാലും അത് മോഷ്ടിച്ച് സ്വന്തമാക്കണമെന്ന അതിയായ മോഹം തോന്നുന്ന രോഗ അവസ്ഥയാണ് ഇത്.

Published

|

Last Updated

പലതരം അസുഖങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അസുഖം വരുന്നത് അന്യർക്ക് ബുദ്ധിമുട്ടാകുന്ന അവസ്ഥയാണെങ്കിൽ. അത്തരം ഒരു രോഗാവസ്ഥയാണ് ക്ലപ്‌റ്റോമാനിയ. നിങ്ങൾക്ക് പൊതുവെ ആവശ്യമില്ലാത്ത സാധനങ്ങൾ മോഷ്ടിക്കാനുള്ള പ്രേരണ തോന്നുന്ന അസുഖമാണ് ഇത്. പലപ്പോഴും മോഷ്ടിച്ച വസ്തുക്കൾക്ക് മൂല്യം കുറവായിരിക്കും, നിങ്ങൾക്ക് അവ വാങ്ങാൻ കഴിയും. എന്നാലും അത് മോഷ്ടിച്ച് സ്വന്തമാക്കണമെന്ന അതിയായ മോഹം തോന്നുന്ന രോഗ അവസ്ഥയാണ് ഇത്. ഗുരുതരമായ ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. ഈ രോഗം രോഗിക്കും രോഗിയുടെ പ്രിയപ്പെട്ടവർക്കും നിയമപരമായ പ്രശ്‌നങ്ങൾ പോലും ഉണ്ടാക്കും. അവരെയും അവരുടെ കുടുംബാംഗങ്ങളെയും ഇത് വൈകാരികമായും സംഘർഷത്തിൽ ആക്കും.

ക്ലെപ്‌റ്റോമാനിയ എന്നത് ഒരു തരം ഇംപൾസ് കൺട്രോൾ ഡിസോർഡറാണ് – വൈകാരികമോ പെരുമാറ്റപരമോ ആയ ആത്മനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടുന്ന ഒരു ഡിസോർഡർ. ഇതിന് ചികിത്സ തേടേണ്ടത് നിർബന്ധമാണ്. എന്നാൽ മാനസികാരോഗ്യ ചികിത്സ ഭയപ്പെടുന്നതിനാൽ ക്ലെപ്‌റ്റോമാനിയ ബാധിച്ച പലരും ചികിത്സയ്ക്ക് ഒരുങ്ങാറില്ല എന്നതാണ് സത്യം.

ക്ലെപ്‌റ്റോമാനിയ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ:

  1. നിങ്ങൾക്ക് ആവശ്യമല്ലാത്ത വസ്തുക്കൾ മോഷ്ടിക്കാനുള്ള ത്വര.
  2. എന്ത് കണ്ടാലും സ്വന്തമാക്കാനുള്ള മാനസികാവസ്ഥ. കണ്ട്രോൾ ചെയ്യാനാവാത്ത അവസ്ഥ.
  3. മോഷണത്തിലേക്ക് നയിക്കുന്ന വർദ്ധിച്ച പിരിമുറുക്കമോ ഉത്കണ്ഠയോ ഉത്തേജനമോ അനുഭവപ്പെടുന്നു.
  4. മോഷ്ടിക്കുമ്പോൾ സന്തോഷമോ ആശ്വാസമോ സംതൃപ്തിയോ അനുഭവപ്പെടുന്നു.
  5. മോഷണത്തിന് ശേഷം കുറ്റബോധം, പശ്ചാത്താപം, സ്വയം വെറുപ്പ്, ലജ്ജ അല്ലെങ്കിൽ അറസ്റ്റിനെക്കുറിച്ചുള്ള ഭയം എന്നിവ അനുഭവപ്പെടുന്നു.

പലതരം അസുഖങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അസുഖത്തെക്കുറിച്ച് കേൾക്കുന്നത് ആദ്യമായിരിക്കും അല്ലേ. ഇത്തരം ആളുകൾ നമുക്കിടയിലും ഉണ്ടാവാം. കണ്ടെത്തി ചികിത്സിക്കേണ്ടതാണ് അത്യാവശ്യം.