Health
മുപ്പത് കഴിഞ്ഞോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ മിസ്സ് ചെയ്യേണ്ട...
30 കഴിഞ്ഞാൽ സാൽമൺ പോലെ കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കേണ്ടത് നിർബന്ധമാണ്.
![](https://assets.sirajlive.com/2025/02/th-897x538.gif)
30 കഴിഞ്ഞാൽ പിന്നെ നമ്മുടെ ചർമ്മത്തിനും പേശികൾക്കും മുടിക്കും എല്ലാം പ്രത്യേക പരിഗണന ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണ രീതി ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. 30 കഴിഞ്ഞാൽ നിങ്ങൾ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങൾ ഇതാ…
തക്കാളി
- തക്കാളിയിൽ ലൈക്കോപ്പിൻ ധാരാളം ഉണ്ട്. ഇത് 30 കഴിഞ്ഞ് മങ്ങുന്ന നിങ്ങളുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും.
അവക്കാഡോ
- അവക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
മാതള നാരങ്ങ
- മാതളനാരങ്ങയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ തടയുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചണ വിത്ത്
- 30 കഴിഞ്ഞാൽ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഘടകമാണ് ചണവിത്ത്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
മത്സ്യം
- 30 കഴിഞ്ഞാൽ സാൽമൺ പോലെ കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കേണ്ടത് നിർബന്ധമാണ്. കാരണം ഇതിൽ ഒമേഗ 3 അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നു.
ഒലിവ് ഓയിൽ
- ഒലിവ് ഓയിലിന് ചർമ്മത്തിലെ വീക്കം കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. മാത്രമല്ല ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
നിങ്ങളുടെ പ്രായം 30 കഴിഞ്ഞെങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി ആരോഗ്യം സംരക്ഷിക്കാൻ ശ്രമം തുടങ്ങിക്കോളൂ…
---- facebook comment plugin here -----