Connect with us

Educational News

സി ബി എസ് ഇ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ?എങ്കിൽ ഇക്കാര്യങ്ങൾ മറക്കേണ്ട...

നിങ്ങളുടെ കുട്ടിക്ക് ഒരു വിഷയത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ഗ്രൂപ്പ് പഠനം മികച്ച ഒരു രീതിയായി തിരഞ്ഞെടുക്കാവുന്നതാണ്.

Published

|

Last Updated

വിദ്യാർഥികൾക്ക് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ അടുത്തുവരികയാണ്. പരീക്ഷ ഇങ്ങടുത്തു വരുമ്പോൾ കുട്ടികളിൽ സമ്മർദ്ദവും കുറവല്ല. ഈ ഒരു അവസ്ഥ ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.

  1. സമയക്രമം ആസൂത്രണം ചെയ്യുക – പഠിക്കാനുള്ളത് ഒരുപാട് ബാക്കി വെച്ചാൽ പിന്നീട് കുട്ടികൾക്ക് അവസാന നിമിഷത്തേക്ക് സമ്മർദം നൽകും. സമയക്രമം ആസൂത്രണം ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനും മാതാപിതാക്കൾക്ക് കുട്ടികളെ സഹായിക്കാവുന്നതാണ്.പഠിക്കേണ്ട ഭാഗങ്ങൾ കൃത്യമായി ചാർട്ട് ചെയ്തു വേണം പഠിക്കാൻ.
  2. കുട്ടിയുടെ ആത്മവിശ്വാസം തകർക്കാതിരിക്കുക – മാർക്ക് കുറയുമ്പോൾ കുട്ടിയെ നിരുത്സാഹപ്പെടുത്തുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും.അതുകൊണ്ടുതന്നെ അവരുടെ ആത്മവിശ്വാസം നിലനിർത്താൻ ആവശ്യമായ സഹായങ്ങൾ ആണ് ഈ ഘട്ടത്തിൽ നിങ്ങൾ ചെയ്യേണ്ടത്.
  3. അഭിനന്ദിക്കുക – പരീക്ഷയ്ക്കുള്ള ഒരുക്കവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുട്ടി ചെയ്യുന്ന എന്ത് നല്ല കാര്യത്തെയും മികച്ച രീതിയിൽ അഭിനന്ദിക്കുക.ഇത് നിങ്ങളുടെ കുട്ടിക്ക് കൂടുതൽ പ്രവർത്തിക്കാനുള്ള ഉന്മേഷം നൽകുന്നു.
  4. ഏകാഗ്രതയ്ക്ക് മികച്ച സമയം കണ്ടെത്തുക – യോഗയും ധ്യാനവും പ്രത്യേക മാനസിക വ്യായാമങ്ങളും ഒക്കെ കുട്ടിയുടെ ഏകാഗ്രതയെ പ്രോത്സാഹിപ്പിക്കുമെങ്കിൽ അത്തരം കാര്യങ്ങളെയും ഈ ഘട്ടത്തിൽ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
  5. ഗ്രൂപ്പ് പഠനം മികച്ചതാണ് – നിങ്ങളുടെ കുട്ടിക്ക് ഒരു വിഷയത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ഗ്രൂപ്പ് പഠനം മികച്ച ഒരു രീതിയായി തിരഞ്ഞെടുക്കാവുന്നതാണ്.

ഇനി സിബിഎസ്ഇ ബോർഡ് പരീക്ഷ എന്നല്ല മറ്റ് ഒരു പരീക്ഷകൾക്കും സംഘർഷം ഇല്ലാതെയിരിക്കാൻ ഈ വഴികൾ മികച്ചതാണ്.

Latest