Health
മൂത്രം പിടിച്ചു വയ്ക്കുന്ന ശീലമുള്ളവരാണോ; ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധര്‍
മൂത്രം പിടിച്ചു വയ്ക്കുന്നത് മൂത്രാശയത്തില്‍ നീര് വരുന്നതിനു കാരണമാകുന്നു.
മാളിലോ ബസ് സ്റ്റാന്റുകളിലോ എവിടെയാണെങ്കിലും പുറത്ത് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് മലയാളികള്‍. ടോയ്‌ലറ്റുകളുടെ വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന പ്രശ്‌നം. രാവിലെ തുടങ്ങുന്ന യാത്രയില്‍ വൈകിട്ട് വീട്ടിലെത്തുന്നത് വരെ മൂത്രം പിടിച്ചു വെക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വൃക്കയിലെ കല്ല്
കിഡ്നി സ്റ്റോണ്‍ ഇതുമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റല്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കിഡ്നി സ്റ്റോണ്‍ ആയി മാറുകയും അതിലൂടെ ആരോഗ്യം തകരാറിലാവുകയും ചെയ്യുന്നു.
മൂത്രാശയ അണുബാധ
മൂത്രമൊഴിയ്ക്കാതെ പിടിച്ചിരുന്നാല്‍ അണുബാധയ്ക്കും കാരണമാകും. ഇത് ഗുരുതരമായാല്‍ മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും.
മൂത്രാശയ നീര്
മൂത്രം പിടിച്ചു വയ്ക്കുന്നത് മൂത്രാശയത്തില്‍ നീര് വരുന്നതിനു കാരണമാകുന്നു.
മൂത്രം ചോര്‍ന്നു പോകുന്ന അവസ്ഥ
ദീര്‍ഘനേരം മൂത്രം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിയില്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നു. ഈ മര്‍ദ്ദം മൂത്രാശയ പേശികളെ ദുര്‍ബലപ്പെടുത്തും. ഇത് ഭാവിയില്‍ മൂത്രശങ്കയ്ക്ക് കാരണമാകും. ഇത് മൂത്രസഞ്ചിയുടെ ശേഷി കുറയ്ക്കുകയും ചെയ്യും. ഇത് പതിവായി മൂത്രം ചോര്‍ന്നു പോകുന്ന അവസ്ഥയ്ക്ക് കാരണമാകും.