Health
നിങ്ങൾക്ക് വിറ്റാമിൻ ഡി കുറവുണ്ടോ? ദൈനംദിന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം..
സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് യു വി രശ്മികൾ ചർമ്മത്തിൽ പതിക്കുമ്പോൾ വിറ്റമിൻ ഡി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.
എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിലും ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിറ്റാമിൻ ഡി വലിയ പങ്ക് വഹിക്കുന്നു.
ഭക്ഷണങ്ങൾ മാത്രമല്ല സൂര്യപ്രകാശം വഴിയും നിങ്ങൾക്ക് വൈറ്റമിൻ D കിട്ടും. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് യു വി രശ്മികൾ ചർമ്മത്തിൽ പതിക്കുമ്പോൾ വിറ്റമിൻ ഡി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. വിറ്റമിൻ ഡിയുടെ അപര്യാപ്തത പരിഹരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കൊഴുപ്പുള്ള മത്സ്യങ്ങൾ
- കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, ട്യൂണ, അയല എന്നിവ വിറ്റാമിൻ ഡിയുടെ മികച്ച പ്രകൃതിദത്ത സ്രോതസ്സുകൾ ആണ്. ഇത് നിങ്ങൾക്ക് നല്ല അളവിൽ വിറ്റമിൻ ഡി പ്രദാനം ചെയ്യും.
റെഡ് മീറ്റ്
- ചുവന്ന മാംസത്തിൽ ചെറിയ അളവിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ശരീര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
ധാന്യങ്ങൾ
- ധാന്യങ്ങളും വിറ്റാമിൻ ഡി യുടെ മികച്ച കലവറകളാണ്.പ്രഭാത ഭക്ഷണങ്ങളിൽ ധാന്യം ഉൾപ്പെടുത്തി വിറ്റാമിൻ ഡി ഉറപ്പിക്കുന്നത് നല്ലതാണ്. മാത്രമല്ല കുറഞ്ഞ ചെലവിൽ ഇവയുടെ ഉപയോഗം വർദ്ധിപ്പിക്കാനും കഴിയും.
സപ്ലിമെന്റുകൾ
- വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ആവശ്യത്തിനു കഴിക്കുന്നത് ഒരു നല്ല മാർഗ്ഗമാണ്. പരിമിതമായ സൂര്യപ്രകാശമുള്ള ഇടങ്ങളിലും ഭക്ഷണ ശ്രോതസ്സ് കുറവായ ഇടങ്ങളിലും ആണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ സപ്ലിമെൻസുകളും എടുക്കാവുന്നതാണ്.
കൂൺ
- കൂണുകൾക്ക് വിറ്റാമിൻ D2 നൽകാൻ സാധിക്കും. മെച്ചപ്പെട്ട വിറ്റാമിൻ ലഭ്യതയ്ക്കായി കൂണുകളും ഉപയോഗിക്കാവുന്നതാണ്.
പാൽ ഉൽപ്പന്നങ്ങൾ
- തൈര് അടക്കം പാലുൽപന്നങ്ങളിലും വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദൈനംദിന ഉപയോഗത്തെ ഫലപ്രദമായി നിലനിർത്താൻ സഹായിക്കുന്നു.
മുട്ടയുടെ മഞ്ഞ
- മുട്ടയുടെ മഞ്ഞക്കരുവും ചീസും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളും ചെറിയ അളവിൽ വൈറ്റമിൻ ഡി നൽകുന്നു. വൈറ്റമിൻ ഡി ത്രീ രൂപത്തിലാണ് ഇത് നൽകുന്നത്.
വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ ഒരു ഘടകമാണ്. ചർമ്മത്തെയും ആരോഗ്യത്തെയും സൂക്ഷിക്കാൻ ഇത് പ്രധാനമാണ്. ഈ ഭക്ഷണങ്ങളെ കൂടെ കൂട്ടിയും ആവശ്യത്തിന് വെയിൽ കൊണ്ടും നമുക്ക് വൈറ്റമിൻ ഡി ശരീരത്തിൽ ഉറപ്പാക്കാം.