Connect with us

Kerala

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം നാളെ

ലയണല്‍ മെസ്സിയും കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |  അര്‍ജന്റീന ഫുട്‌ബോള്‍ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അനുമതി നല്‍കിയെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നടത്തും

ലയണല്‍ മെസ്സിയും കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. 100 കോടിയോളം ചിലവ് വരുമെന്നാണ് വിലയിരുത്തല്‍. സ്‌പോണ്‍സര്‍ വഴിയാകും ഇത് കണ്ടെത്തുക

കായികമന്ത്രിയുടെ ഏറെ നാളത്തെ ശ്രമങ്ങളാണ് ഒടുവില്‍ ഫലം കണ്ടത്. സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കിയത്. അര്‍ജന്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.

 

Latest