Ongoing News
ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; മെസ്സിക്ക് അഞ്ചാം ലോകകപ്പ്; 26 അംഗ ടീമിൽ പൗലോ ഡിബാലയും
എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടാമെൻഡി എന്നിവരും ടിമിൽ
ബ്യൂണസ് ഐറിസ് | ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലയണൽ സ്കലോനിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് മൂലം വിശ്രമിക്കുന്ന ഡിബാലയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 35 കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പിൽ ബൂട്ടണിയും. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം നേടാൻ അർജന്റീനയെ സഹായിച്ച പുതുമുഖങ്ങൾക്കൊപ്പം സഹതാരങ്ങളായ എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടാമെൻഡി എന്നിവരും ടിമിൽ ഇടം നേടി.
ടീം ഇങ്ങനെ:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജെറോണിമോ റുല്ലി (വില്ലറയൽ).
ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (സെവില്ല), നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്‌സ്‌പർ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജുവാൻ ഫോയ്ത്ത് (വില്ലാർഗൽ), (ഒളിമ്പിക് ലിയോണൈസ്), മാർക്കോസ് അക്യൂന (സെവില്ലെ).
മിഡ് ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (യുവന്റസ്), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ബെൻഫിക്ക), റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മാഡ്രിഡ്), എക്‌സിക്വയൽ പാലാസിയോസ് (ബേയർ ലെവർകുസെൻ), അലജാൻഡ്രോ ഗോമസ് (സെവില്ല), അലക്‌സിസ് മാക് അലിസ്റ്റർ (ആൽബ്രൈറ്റ് ).
ഫോർവേഡുകൾ: പൗലോ ഡിബാല (എഎസ് റോമ), ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ), ഏഞ്ചൽ ഡി മരിയ (യുവന്റസ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ജോക്വിൻ കൊറിയ (ഇന്റർ മിലാൻ), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി) .