Connect with us

Kerala

അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കും; നൂറ് കോടിയിലധികം രൂപ ചെലവ്: മന്ത്രി അബ്ദുറഹിമാന്‍

കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്

Published

|

Last Updated

തിരുവനന്തപുരം | അര്‍ജന്റീന കേരളത്തിലെത്തി സൗഹൃദ മത്സരം കളിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍.കേരളത്തില്‍ ഫുഡ്‌ബോള്‍ അക്കാദമിയും ആരംഭിക്കും.കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നതിന് വേണ്ടിയാണ് അര്‍ജന്റീന ഫുഡ്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

നവംബര്‍ ആദ്യവാരം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗഡ് പരിശോധിക്കും. കേരളത്തില്‍ കളിക്കാന്‍ കൊച്ചിയില്‍ മാത്രമേ നിലവില്‍ കഴിയുകയുള്ളു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതിനാലാണ് ഇത്. മലപ്പുറത്ത് ആദ്യം ആലോചിച്ചിരുന്നു, എന്നാല്‍ സീറ്റ് കുറവായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുമ്പ് ഡല്‍ഹിയിലെ കളിയില്‍ നിന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ മാറാന്‍ കാരണം ഇത്രയധികം ചെലവ് വരുമെന്നതിനാലാണ്. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ എല്ലാ ശ്രമവും നടത്താമെന്നും പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.