Kerala
കള്ളുഷാപ്പില്‍ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ തലക്കടിച്ചു കൊന്നു
ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്

തൃശ്ശൂര്‍ | കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ആനന്ദപുരത്താണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്.
സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു ഓടിരക്ഷപ്പെട്ടു. യദുകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നതായി പുതുക്കാട് പോലീസ് അറിയിച്ചു.
---- facebook comment plugin here -----