Connect with us

Eranakulam

പുതുവര്‍ഷാഘോഷത്തിനെത്തിയ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; കുത്തേറ്റ് യുവാവ് ആശുപത്രിയില്‍

തലയോലപ്പറമ്പ് സ്വദേശി അഖിലിനാണ് കുത്തേറ്റത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കൊച്ചി | എറണാകുളം കളമശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. തലയോലപ്പറമ്പ് സ്വദേശി അഖിലിനാണ് കുത്തേറ്റത്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നഗരത്തില്‍ പട്രോളിങ് നടത്തുന്ന സമയത്തായിരുന്നു സംഭവം. അതിനാല്‍ത്തന്നെ പ്രതിയെ പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞു.

Latest