Connect with us

National

30 രൂപയെച്ചൊല്ലി തര്‍ക്കം; പതിനേഴുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ബാഘ്പാതില്‍ 30 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പതിനേഴുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

30 രൂപയെച്ചൊല്ലി മൂന്നു പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഋത്വിക്കിന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും മറ്റു കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

 

 

Latest