Connect with us

National

അയല്‍ വീട്ടിലെ കോഴിയെ കൂട്ടിലടച്ചതിനെച്ചൊല്ലി തര്‍ക്കം; വയോധികനെ തല്ലിക്കൊന്നു, മൂന്ന് പേര്‍ അറസ്റ്റില്‍

മുരുഗയ്യന്‍ (82) ആണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ചെന്നൈ|തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ കോഴിയെ കൂട്ടിലടച്ചതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ തല്ലിക്കൊന്നു. മുരുഗയ്യന്‍ (82) ആണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ കുഭകോണത്താണ് സംഭവം. സംഭവത്തില്‍ അയല്‍ക്കാരായ മൂന്ന് പേര്‍ അറസ്റ്റിലായി. മുരുഗയ്യന്റെ മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാല്‍ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി അദ്ദേഹം കൂട്ടിലടക്കുകയായിരുന്നു.

തുടര്‍ന്ന് അയല്‍വീട്ടിലെ സെല്‍വറാണിയും, മക്കളായ ബാബുരാജ്, ഭാരതി എന്നിവര്‍ കോഴിയെ അന്വേഷിച്ച് മുരുഗയ്യന്റെ വീട്ടിലെത്തി. കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകന്‍ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുഗയ്യന്‍ പറഞ്ഞു. എന്നാല്‍ മൂവരും വഴങ്ങിയില്ല. തര്‍ക്കം മുറുകിയപ്പോള്‍ സെല്‍വറാണിയും മക്കളും മുരുഗയ്യനെ മര്‍ദ്ദിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. പിന്നാലെ മുരുഗയ്യന്‍ കുഴഞ്ഞുവീണു. മുരുഗയ്യനെ മറ്റ് അയല്‍ക്കാര്‍ ചേര്‍ന്ന് കുംഭകോണത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി മൂവരെയും അറസ്റ്റുചെയ്തു.

 

 

 

Latest