Connect with us

Kerala

കുടിവെള്ളത്തെച്ചൊല്ലി തര്‍ക്കം:ദമ്പതികളെ അയല്‍വാസി വെട്ടിപ്പരുക്കേല്‍പ്പിച്ചു

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

വണ്ടിപ്പെരിയാര്‍ | കുടിവെള്ളം ശേഖരിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും അയല്‍വാസി വെട്ടി പരുക്കേല്‍പ്പിച്ചു. അരണക്കല്‍ എസ്റ്റേറ്റ് ഹില്ലാഷ് ഡിവിഷന്‍ ലയത്തില്‍ താമസിക്കുന്ന കവിത (25), ഭര്‍ത്താവ് ചിന്നപ്പന്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്.കവിതയുടെ പുറത്തും ചിന്നപ്പന്റെ നെഞ്ചിനും കൈക്കുമാണ് വെട്ടേറ്റത്.

യുവതി എസ്റ്റേറ്റിന്റെ പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിനിടെ അയല്‍വാസിയായ ഗുരുചാര്‍ളി മാറാന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാവുകയും ഗുരുചാര്‍ളി കവിതയെ അസഭ്യം വിളിക്കുകയും ചെയ്തു.തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ചിന്നപ്പന്‍ ഇതേ കുറിച്ച് ചോദിക്കാന്‍ സ്ഥലത്തെത്തിയതോടെ ചിന്നപ്പനും ഗുരുചാര്‍ളിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇത് പിന്നീട് അടിപിടിയാവുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്നും കത്തി എടുത്ത് വന്ന് പ്രതി ഭാര്യയേയും ഭര്‍ത്താവിനെയും വെട്ടുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഗുരുചാര്‍ളിയെ അറസ്റ്റ് ചെയ്തു.

 

Latest