Kerala
മദ്യപിക്കുന്നതിനിടെ തര്‍ക്കം; മട്ടന്നൂരില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
സുഹൃത്ത് രാജയെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ | മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശി ജസ്റ്റിന്‍ രാജ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പാറശാല സ്വദേശികളാണ്.നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചാവശേരിയിലെ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജസ്റ്റിന്‍. മട്ടന്നൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു