National
ഹണിമൂൺ പോകുന്ന സ്ഥലത്തെ ചൊല്ലി തർക്കം; നവവരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാപിതാവ്
കാശ്മീരിലേക്ക് പോകാനായിരുന്നു ദമ്പതികളുടെ പ്ലാൻ; എന്നാൽ ഒരു മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ശഠിച്ചായിരുന്നു ഭർതൃ പിതാവിന്റെ ആക്രമണം.
താനെ | ഹണിമൂൺ പോകുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്തൃ പിതാവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഇബാദ് അതിക് ഫാൽക്കെ എന്ന 29കാരനാണ് പരുക്കേറ്റത്. ആസിഡ് ഒഴിച്ച ഇയാളുടെ ഭാര്യാ പിതാവ് ഗുലാം മുർതാസ ഖോട്ടാൽ (65) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെയാണ് ഇബാദ്, ഗുലാമിന്റെ മകളെ വിവാഹം കഴിച്ചത്. തുടർന്ന് മധുവിധു ആഘോഷിക്കാൻ കാശ്മീരിലേക്ക് പോകാൻ ഇബാദ് പദ്ധതിയിട്ടു. എന്നാൽ ദമ്പതികൾ വിദേശത്ത് ഒരു മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഗുലാം ശഠിച്ചു. ഇത് തർക്കത്തിൽ ഇരുവരും തമ്മിൽ തർക്കത്തിനിടയാക്കി.
ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ ഇബാദ് തൻ്റെ വാഹനം റോഡിന് സമീപം നിർത്തി. ഇതിനിടെ, കാറിൽ അദ്ദേഹത്തെ കാത്തുനിന്ന ഗുലാം, ഇബാദിന്റെ അടുത്തേക്ക് പാഞ്ഞടുത്ത് മുഖത്തും ശരീരത്തിലഉം ആസിഡ് ഒഴിക്കുകയായിരുന്നു.
ഭാരതീയ ന്യായ സൻഹിത സെക്ഷൻ 124-1 (ആസിഡിൻ്റെ ഉപയോഗത്താൽ സ്വമേധയാ മുറിവേൽപ്പിക്കൽ), 351-3 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഗുലാമിനെതിരെ കേസെടുത്തിരിക്കുന്നത്.