Kerala
വിവാഹത്തെ ചൊല്ലി തര്‍ക്കം; യുവതിയെ ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടയാള്‍ പിടിയില്‍
കാവീട് സ്വദേശി അര്‍ഷാദ് ആണ് പിടിയിലായത്. തൃശൂര്‍ കുന്നംകുളം മുനമ്പം സ്വദേശിനിയായ 22 വയസുള്ള യുവതിയെയാണ് ഇയാള്‍ തള്ളിയിട്ടത്.

തൃശൂര്‍ | ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടയാള്‍ പിടിയില്‍. കാവീട് സ്വദേശി അര്‍ഷാദ് ആണ് പിടിയിലായത്. തൃശൂര്‍ കുന്നംകുളം മുനമ്പം സ്വദേശിനിയായ 22 വയസുള്ള യുവതിയെയാണ് ഇയാള്‍ തള്ളിയിട്ടത്. പരുക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് പരുക്കേറ്റ യുവതി.
---- facebook comment plugin here -----