Kerala
മദ്യപാനത്തിന് ചെലവാക്കിയ പണത്തെച്ചൊല്ലി തര്‍ക്കം; വധശ്രമ കേസില്‍ പ്രതി അറസ്റ്റില്‍
കാവുംഭാഗം കിഴക്കുമുറി ഉള്ളാട്ടുചിറ അനിയാണ് തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

പത്തനംതിട്ട | ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കള്‍ മദ്യപാനത്തിന് ചെലവാക്കിയ പണത്തെച്ചൊല്ലി തര്‍ക്കത്തില്‍ ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്ത തിരുവല്ല പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം അക്ഷയ വീട്ടില്‍ നിന്നും നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തൈപ്പറമ്പില്‍ ഉണ്ണിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജി സുരേഷ് (53) ആണ് അറസ്റ്റിലായത്. പ്രതിയുടെ സുഹൃത്ത് കാവുംഭാഗം കിഴക്കുമുറി ഉള്ളാട്ടുചിറ അനിയാണ് തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
തര്‍ക്കത്തിനിടയില്‍ റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് അനിക്ക് ഗുരുതരമായി പരുക്കേറ്റത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എസ് ഐ ജി ഉണ്ണികൃഷ്ണന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.