Connect with us

Kerala

ചായകുടിക്കുന്നതിനിടെ തര്‍ക്കം; പറവൂര്‍ കവലയിലെ ഹോട്ടലില്‍ 70കാരനെ കുത്തിക്കൊന്നു

കൊലപാതക ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീനിവാസനെ നാട്ടുകാര്‍ ചേര്‍ന്നാണ് തടഞ്ഞ് നിര്‍ത്തിയത്.

Published

|

Last Updated

എറണാകുളം | ആലുവയില്‍ ചായകുടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 70കാരനെ കുത്തിക്കൊന്നു. പറവൂര്‍ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. ഏഴിക്കര സ്വദേശി ശ്രീനിവാസന്‍ ആണ് കൃത്യം നടത്തിയത്.മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവരം.

ശ്രീനിവാസനും കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്.ഇന്നലെ മദ്യപിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. കൊലപാതക ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീനിവാസനെ നാട്ടുകാര്‍ ചേര്‍ന്നാണ് തടഞ്ഞ് നിര്‍ത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest