Connect with us

Kerala

ഭാര്യയുമായി വാക്കുതര്‍ക്കം: യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങി.

Published

|

Last Updated

തിരുവനന്തപുരം | ഭാര്യയുമായി വഴക്കിട്ട ശേഷം മുപ്പത്തിയെട്ടുകാരന്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കല്ലിയോട് ജങ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സില്‍ക്കി നഗറില്‍ വിശാഖം വീട്ടില്‍ സ്മിതേഷാണ് മരിച്ചത്.  ശനിയാഴ്ച രാവിലെ ഭാര്യയുമായി യുവാവ് വാക്കുതര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് സ്വന്തമായി കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ആയിരുന്നു.

തുടര്‍ന്ന് ഭാര്യ അശ്വതി നിലവിളിച്ചതോടെ തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്ന ഇവരുടെ ബന്ധുക്കളും സമീപവാസികളും ഓടിയെത്തി സ്മിതേഷിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങി.

മൂന്നുമാസം മുമ്പും 50 പാരാസെറ്റമോള്‍ ഗുളികകള്‍ കഴിച്ച് സ്മിതേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

---- facebook comment plugin here -----

Latest