Kerala
ഭാര്യയുമായി തര്‍ക്കം; യുവാവ് ഒന്നര വയസുകാരി മകളുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
സ്‌നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകര്‍ക്കത്തിലേര്‍പ്പെട്ടു.
ആലപ്പുഴ | ഒന്നര വയസുകാരിയായ മകളേയും എടുത്ത് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി . ഇരുവരും മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകള്‍ ഏദ്ന എന്നിവരാണ് മരിച്ചത്.
മാളികമുക്കിന് വടക്ക് ലെറ്റര്‍ലാന്‍ഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്‌നേഹയാണ് അനീഷിന്റെ ഭാര്യ. സ്‌നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനേയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫിലായിരുന്നു. സ്വകാര്യ ബേങ്കില്‍ ജീവനക്കാരിയാണ് സ്‌നേഹ. ഇവര്‍ക്ക് ഏദന്‍ എന്ന മകനുമുണ്ട്.
---- facebook comment plugin here -----