govt& governor conflict
ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍ എസ് എസിന്റെ വിനീത ദാസന്‍: എം വി ജയരാജന്‍
ആര്‍ എസ് എസിനേക്കാള്‍ തീവ്രമായി ഗവര്‍ണര്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നു
കണ്ണൂര്‍| ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍ എസ് എസസ്സിന്റെ വിനീത ദാസനെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടികാഴ്ച്ചയിലൂടെ ഇത് തെളിയിച്ചു. രാജ്ഭവന്‍ ആര്‍ എസ് എസിന്റെ കാര്യാലയമാക്കി മാറ്റിയതില്‍ ശക്തമായ ജനകീയ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍ മോഹന്‍ ഭാഗവതുമായി കൂടികാഴ്ച്ച നടത്തിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ആര്‍ എസ് എസ് ബിജെപി നേതാക്കളെക്കാള്‍ തീവ്രമായി ആരിഫ് മുഹമ്മദ്ഖാന്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ചിലവില്‍ അസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ആര്‍ എസ് എസിന്റെ ലോക്മന്ഥന്‍ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട് . ആര്‍ എസ് എസിന്റെ കാര്യാലയത്തില്‍ പോകുന്നതുപോലെ തന്നെയാണ് അതിന്റെ മേധാവിയുമായുള്ള രഹസ്യകൂടിക്കാഴ്ചയും, അവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതും. അജണ്ട വളരെ വ്യക്തമാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യുക്തിബോധമുള്ളവര്‍ക്ക് സാധിക്കില്ല. ‘പന്നികളോട് മല്‍പിടുത്തത്തിന് പോകരുത്’ എന്ന് ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞത് എത്ര അന്വര്‍ത്ഥമാണെന്നും ജയരാജന്‍ പരിഹസിച്ചു.