Connect with us

yechoory

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല: യെച്ചൂരി

അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ബി ജെ പിയുടേത് ഭരണഘടനാ വിരുദ്ധ നടപടി

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിക്രമത്തിന് മുതിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ഇ എം എസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ബി ജെ പിയുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണ്. സുപ്രീം കോടതി വിധിയുടെ ലംഘനമാണു നടന്നത്. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് ബി ജെ പി. കാശി ക്ഷേത്രത്തിന്റെയും മഥുര ക്ഷേത്രത്തിന്റെയും പേരില്‍ ഇപ്പോള്‍ തന്നെ പലതരം പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ് ബി ജെ പി. കേന്ദ്ര സര്‍ക്കാര്‍ ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാരുകളെ നേരിടാന്‍ ഇ ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പിന്റെ വഴി തീരുമാനിക്കുന്നത് ഇ ഡിയും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന പണവുമാണ്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വിഭാഗമായി ഇ ഡിയെ മാറ്റി. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേട്ടമുണ്ടാക്കിയത് വര്‍ഗീയ ചീട്ട് ഇറക്കിയാണെന്നും യെച്ചൂരി പറഞ്ഞു.

ബി ജെ പിയുടെ നടപടിയെ പൂര്‍ണമായും അപലപിക്കുന്നു. മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടി ജനങ്ങളുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്നു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest