Connect with us

ari komban attack

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ പരാക്രമം

ഷെഡിൽ ഉറങ്ങുകയായിരുന്ന യശോധരൻ എന്നയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Published

|

Last Updated

ഇടുക്കി | ശാന്തന്‍പാറയിൽ വീണ്ടും ‘അരിക്കൊമ്പ’ന്റെ പരാക്രമം. 301 ആദിവാസി കോളനിയിലാണ് ഇന്ന് പുലർച്ചെ അരിക്കൊമ്പനെത്തി നാശനഷ്ടമുണ്ടാക്കിയത്. ഒരു ഷെഡ് തകർത്തു. ഷെഡിൽ ഉറങ്ങുകയായിരുന്ന യശോധരൻ എന്നയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം ഈ ആന പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്തിരുന്നു. അരിതീറ്റ പതിവാക്കിയ കൊമ്പൻ പത്ത് ദിവസത്തിനിടെ നാലാം തവണയാണ് റേഷൻ കട തർത്തത്. ആന്റണി എന്നയാളുടെ റേഷൻ കടയാണ് ആന പതിവായി തകർക്കുന്നത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ റേഷൻ കടയിലെത്തി പരാക്രമം കാട്ടിയത്. നാട്ടുകാർ ബഹളം വെച്ചതോടെ കൊമ്പൻ സ്ഥലംവിട്ടു. റേഷൻ കടയിലെ അരി ഉൾപ്പെടെ സാധനങ്ങൾ മറ്റാരു മുറിയിലായതിനാൽ സാധനങ്ങൾ നഷ്ടമായിട്ടില്ല. എന്നാല്‍ കട വലിയതോതില്‍ തകർക്കപ്പെട്ടിട്ടുണ്ട്. റേഷന്‍കടയുടെ ചുമര്‍ പൊളിച്ച് അരിച്ചാക്ക് എടുത്ത് വിശപ്പടക്കുന്നതാണ് ആനയുടെ രീതി. ഇതിനാലാണ് നാട്ടുകാർ ഈ കൊമ്പന് അരിക്കൊമ്പൻ എന്ന് പേരിട്ടത്.

Latest