Kerala
അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍; തുറന്നുവിട്ട സ്ഥലത്തു നിന്ന് സഞ്ചരിച്ചത് 25 കിലോമീറ്റര്‍
തമിഴ്‌നാട് മാഞ്ചോലയിലെ എസ്‌റ്റേറ്റിലാണ് ആന എത്തിയത്. കേരളത്തിലേക്ക് വരാന്‍ സാധ്യതയില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ്.
ചെന്നൈ | അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാവിലെ തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ മാഞ്ചോലയിലെ എസ്‌റ്റേറ്റിലാണ് ആന എത്തിയത്. രണ്ടായിരത്തോളം തോട്ടം തൊഴിലാളികളുള്ള ഭാഗമാണിത്.
തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്ററാണ് ആന സഞ്ചരിച്ചത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ടത്. ഇന്നലെ രാത്രി മാത്രം 10 കിലോമീറ്റര്‍ നടന്നു. ഇതും സംരക്ഷിത വനമേഖലയാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.
ആന കേരളത്തിലേക്ക് വരാന്‍ സാധ്യതയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----