mission arikkomban
അരിക്കൊമ്പന്‍ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണു കരുതുന്നത്: വനം മന്ത്രി
കൂട്ടത്തില്‍ നിന്ന് അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശ്രമകരമായ ജോലിയാണ്.
കോഴിക്കോട് | അരിക്കൊമ്പന്‍ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണു കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. തെളിഞ്ഞ കാലാവസ്ഥ ഗുണകരമാണ്്. അരിക്കൊമ്പനൊപ്പം ഒരു കൂട്ടം ആനകള്‍കൂടി ഉണ്ട് എന്നതു വെല്ലുവിളിയാണ്.
കൂട്ടത്തില്‍ നിന്ന് അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശ്രമകരമായ ജോലിയാണ്. പ്രദേശത്ത് വലിയതോതില്‍ ജനങ്ങളും വാഹനങ്ങളും കൂടിയിരിക്കുന്നതും പ്രശ്‌നമാണ്. ആള്‍ക്കൂട്ടത്തിന്റെ സാന്നിധ്യം ആനയെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് തടസമാകുമെന്നും മന്ത്രി പറഞ്ഞു.
ദൗത്യം നീണ്ടുപോകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടു പോകുമെന്നത് സംബന്ധിച്ച് പിടിച്ച ശേഷം വെളിപ്പെടുത്തും. സീല്‍ഡ് കവറില്‍ ഇക്കാര്യം കോടതിയെ അറിയിക്കും. രഹസ്യ സ്വഭാവം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.