Connect with us

Kerala

അരിക്കൊമ്പന്‍ ദൗത്യം വിജയം: ഡോ. അരുണ്‍ സക്കറിയ

അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. പരുക്കേറ്റിട്ടുണ്ടെങ്കിലും ആന ആരോഗ്യവാനാണ്.

Published

|

Last Updated

ഇടുക്കി | അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പര്യവസാനിച്ചുവെന്നും ആനയെ ഉള്‍വനത്തിലേക്ക് വിട്ടതായും മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ.

അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. പരുക്കേറ്റിട്ടുണ്ടെങ്കിലും ആന ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

150 പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിലേര്‍പ്പെട്ടതെന്നും സംഘത്തിന്റെ ധീരമായ പോരാട്ടത്തിന്റെ വിജയമാണിതെന്നും സി സി എഫ് ആര്‍. എസ് അരുണ്‍ പറഞ്ഞു. അരിക്കൊമ്പനും ചക്കക്കൊമ്പനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ആദ്യത്തെ ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട ചക്കക്കൊമ്പന്‍ പിന്‍വാങ്ങിയെങ്കിലും വീണ്ടും അരിക്കൊമ്പനെ പിന്തുടരുകയായിരുന്നു. ചക്കക്കൊമ്പന് പിന്നാലെ പോയാണ് വനം വകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയതെന്നും അരുണ്‍ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചയോടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ കുമളിയില്‍ എത്തിച്ചത്.