Kerala
അരിക്കൊമ്പന്‍ സീനിയറോട വനമേഖലയിലേക്ക്; കുമളിയില്‍ നിരോധനാജ്ഞ
ആനിമല്‍ ആംബുലന്‍സില്‍വെച്ച് അരിക്കൊമ്പന് റേഡിയോ കോളര്‍ ധരിപ്പിച്ചു
കുമളി | ചിന്നക്കനാലില്‍ ദൗത്യം സംഘം തളച്ച അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി കുമളിയില്‍ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമളിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ സീനിയറോട വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിടുകയെന്നാണ് അറിയുന്നത്. ഇതിനായി ഉള്‍ക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയിരുന്നു.
അതേസമയം ആനിമല്‍ ആംബുലന്‍സില്‍വെച്ച് അരിക്കൊമ്പന് റേഡിയോ കോളര്‍ ധരിപ്പിച്ചു. ആനയുടെ പുറത്തുകയറിയാണ് വനപാലകര്‍ റേഡിയോ കോളര്‍ പിടിപ്പിച്ചത്. ഇന്ന് 3.30തോടെയാണ് കുങ്കിനായനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ വനംവകുപ്പിന്റെ വാഹനത്തില്‍ കയറ്റിയത്.
---- facebook comment plugin here -----