Connect with us

Kerala

അരിക്കൊമ്പന്‍: കോടതി വിധി അനുസരിക്കും, മൃഗസ്‌നേഹികളുടെ തീവ്ര നിലപാടിനോട് യോജിപ്പില്ല- മന്ത്രി ശശീന്ദ്രന്‍

ആനയെ മയക്കുവെടി വെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മനുഷ്യനെ മറന്നുള്ള വന്യജീവി സ്‌നേഹവും വന്യജീവികളെ മറന്നുള്ള മനുഷ്യ സ്‌നേഹവും തെറ്റാണ്.

Published

|

Last Updated

തിരുവനന്തപുരം | അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന വിഷയത്തില്‍ കോടതി വിധി അനുസരിക്കുമെന്ന് വനംവകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. കോടതിയെ സമീപിച്ച മൃഗസ്‌നേഹികളുടെ തീവ്ര നിലപാടിനോട് യോജിപ്പില്ല.

ആനയെ പിടിക്കരുത് എന്ന നിര്‍ദേശം അപ്രായോഗികമാണ്. ആനയെ മയക്കുവെടി വെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

മനുഷ്യനെ മറന്നുള്ള വന്യജീവി സ്‌നേഹവും വന്യജീവികളെ മറന്നുള്ള മനുഷ്യ സ്‌നേഹവും തെറ്റാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒപ്പമാണെന്നും മന്ത്രി പറഞ്ഞു.

Latest