arikkomban
കേരളം കാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസ മേഖലയി
കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തുരത്തി
മണലൂര്‍ | കേരളത്തില്‍ നിന്നു കാടുകടത്തിയ അരിക്കൊമ്പന്‍ ഇന്നലെ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തി. ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ കാട്ടിലേക്ക് തുരത്തി. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കേരളം തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ കടക്കാന്‍ തുടങ്ങിയതോടെ മണലൂര്‍ ഭാഗത്തെ തോട്ടം തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.
പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം.